Thursday, February 23, 2012

രാത്രിമഴ…


മഴ……മനസ്സിഒരേ സമയം വിവിധ വികാരങ്ങഉണർത്തുന്ന പ്രകൃതിയുടെ ഇന്ദ്രജാലം. പകപെയ്യുന്നതിനേക്കാരാത്രിമഴയെ ഞാനേറെ ഇഷ്ട്ടപ്പെടുന്നു.  രാത്രിമഴഒരു നനുത്ത കുളിരായി വന്ന് മാടപ്രാവുകളെ ഒരു ചിറകടിയിലാക്കുന്നു.

ജാലകവാതിലിലൂടെ എത്തിനോക്കി മനസ്സിലെ സ്നേഹവീണയിദേവരാഗമുണർത്തുന്നു..

 പിന്നെ ഇടയ്ക്കിടെ ശബ്ദകോലാഹലങ്ങലുണ്ടാക്കി ………ഒരു മിന്നലായ് വന്നു  ഭൂമിയുടെ സൗന്ദര്യം നോക്കി ……

സന്ധ്യയുടെ വിരഹദുഖമാണോ അവളുടെ തേങ്ങലാണോ പെയ്തു തോരുന്നത് ..? കാറ്റാകട്ടെ തന്റെ നനുത്ത വിരൽ കൊണ്ട് മുളങ്കൂട്ടങ്ങളെ ഉലയ്ക്കുന്നു…….

ഞാൻ ജാലകപ്പാളിയിലൂടെ പുറത്തേക്ക് കാതോർത്തു ……ഒരു ദേവസംഗീതം പോലെ ഇറ്റിറ്റു വീഴുന്ന നീർത്തുള്ളികളുടെ മൃദുമന്ത്രണം…… അവസാനം പുൽത്തകിടിയിലും തുമ്പോലകളിലും ഓർമക്കുറിപ്പുകളെഴുതി നീ ഭൂമിയെ പിരിയുമ്പോൾ വേർപാടിനു സാക്ഷിയായ പുലരി പോലും വിതുമ്പിയിരിക്കും……..

നിന്റെ ആഗമനം ആരെയാണ് തരളിതയാക്കാത്തത് …….?

നിന്റെ വിരലുകൾ ആരുടെ മനസ്സിലെ തന്ത്രിയിലാണ് സ്നേഹഗാനം മീട്ടാത്തത് ……

നിശാഗന്ധികൾക്കും പാതിരാപ്പുള്ളുകൾക്കുമെന്ന പോലെ എനിക്കും നീയെന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നല്ലോ ……

മറ്റാരെക്കാളും എന്നെ നീയറിഞ്ഞിരുന്നല്ലോ………..

2 comments:

  1. നനുത്ത കാറ്റിന്റെ താളത്തില്‍ ആടിയുലയുന്ന ജനല്‍പ്പാളികള്‍ മഴയുടെ കുളിര്‍ന്ന സ്പര്‍ശം ആസ്വദിക്കുകയായിരുന്നോ?? മഴ എന്നും പ്രണയത്തിന്റെ കൂട്ടുകാരി ആയിരുന്നു..... പ്രണയിക്കുമ്പോള്‍ മഴയെ കുറിച്ച് ഓര്‍ക്കാത്ത ആരെങ്കിലും ഉണ്ടാകുമോ???? ഈ തണുത്ത മഴയിൽ എന്റെ പ്രണയം ഞാന്‍ നിനക്ക് തരും.....

    ReplyDelete
  2. ഒരു രാത്രി മഴയില്‍ ഒഴുകാന്‍ കൊതിച്ചു പോയി,,വളരെ മനോഹരം,,,

    ReplyDelete