ചില നേരങ്ങൾ അങ്ങനാണ്. മരിച്ചു പോയവരെ ഓർമ്മ വരും. ഒരു യാത്രാമൊഴി പോലും പറയാതെ പോയിട്ടും മറന്നു കളയാൻ എനിക്ക് പറ്റാത്തോണ്ടാണ്.
അവരുടെ ഓരോ നിമിഷവും ഓർമ്മയുടെ ക്യാൻവാസിലിങ്ങനെ തെളിഞ്ഞു വരും. പങ്കിട്ട ഓരോ വാക്കും, ചിരിയും കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങൾ ഒക്കെ മനസ്സിൽ നിറയും. അവരോടുണ്ടാക്കിയ ചെറിയ വഴക്കുകൾ, പിണക്കങ്ങൾ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നും. വഴക്കിട്ടു കളഞ്ഞ സമയങ്ങൾ കൂടെ ആ ജീവൻ നീട്ടി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും...
ഒരു നിമിഷം കടമെടുത്ത് അവരൊന്ന് തിരിച്ചു വന്നെങ്കിൽ...
ചേർത്ത് പിടിച്ചൊന്ന് പറയാനാണ്.
ഒരുപാട് ഇഷ്ടമാണെന്ന്....
വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്ന്...
നക്ഷത്രങ്ങളാവുമെന്നൊക്കെ പറയുന്നത് വെറുതെയാവും. ആകാശത്തേക്ക് നോക്കുമ്പോ നക്ഷത്രത്തിൽ കണ്ണ് ചിമ്മിക്കൊണ്ടുള്ള അവരുടെ മുഖം തെളിഞ്ഞു വരുന്ന ട്വിസ്റ്റൊക്കെ സിനിമേലേണ്ടാവൂ.
ചെലപ്പോ അവരു നമ്മടെ കൂടെ ഉണ്ടാവും. നമ്മളെ കേൾക്കുന്നൂണ്ടാവും. ന്നാലും നമുക്ക് കാണാനോ കേൾക്കാനോ പറ്റില്യല്ലോ.
എന്തൊക്കെ പകരം വെച്ചാലും ഒരു നിമിഷത്തേക്കുപോലും അവരെ തിരിച്ചു കൊണ്ടരാൻ പറ്റാത്ത നിസ്സഹായത ഓർക്കുമ്പോ നമ്മളീ മനുഷ്യന്മാരൊക്കെ എന്തു കോമഡിയാലെ??
ഒരു മൺചിരാത് പോലെയാണ് ജീവിതം...... ഒരിയ്ക്കൽ അണയാൻ വിധിക്കപ്പെട്ട മൺചിരാത് .....ഓർമ്മിയ്ക്കാൻ ഒരുപാടുള്ളപ്പോഴെ ആ ജീവിതം ധന്യമാവൂ .......എന്റെ ഓർമ്മകളും സ്വപ്നങ്ങളുമാണ് ഞാൻ ഇവിടെ കുറിച്ചിടുന്നത് ........നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.........
Saturday, November 10, 2018
Sunday, February 11, 2018
വഴക്കിടുമ്പോഴൊക്കെ ദൂരെയൊരു തുരുത്തിൽ ഇരുട്ടിൽ ഒറ്റക്കിരിക്കുന്ന നിന്നെയെനിക്കോർമ്മ വരും. അല്ലെങ്കിൽ മഞ്ഞുവീണുമറഞ്ഞ പാതയോരത്ത് വഴിയറിയാതെ വിതുമ്പുന്ന ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെ നിന്നെ ഞാൻ സ്വപ്നം കാണും.. നിന്റെ കണ്ണുകളിലെ കലമ്പൽ മാഞ്ഞിട്ടുണ്ടാവില്ല..
വാക്കുകളിൽ ദേഷ്യം നിറച്ച് എനിക്കാരും വേണ്ടെന്ന് നീ പറയുമ്പോൾ ഞാൻ കേൾക്കുന്നത് എനിക്കാരുമില്ലെന്നു തേങ്ങുന്ന നിന്റെ മനസ്സിനെയാണ്. വെറുപ്പു നിറച്ച നിന്റെ മുഖത്തു കാണുന്നത് സങ്കടവും പരിഭവവുമാണ്.
ഞാനുണ്ടെന്നു ചേർത്തു പിടിക്കുമ്പോൾ നിന്റെ കണ്ണിൽ പൂക്കുന്ന ആ നക്ഷത്രക്കുഞ്ഞുങ്ങളോടുള്ള പ്രണയം കാരണമാണു പെണ്ണേ നിന്നോട് ഞാനിങ്ങനെ പിണങ്ങുന്നത്...
Pic courtesy : Google Muthassi...

Thursday, February 8, 2018
സ്വപ്നമഴ പോലൊരുവൾ
അവൾ ഒരു മഴയായിരുന്നു. നിനച്ചിരിക്കാതെ പെയ്തുതോർന്ന സ്വപ്നമഴ. നനഞ്ഞ മണ്ണിൽ കാലടികളും നെഞ്ചിലൊരു വിങ്ങലും നൽകി മറഞ്ഞു പോയവൾ..
കാത്തിരിക്കാനൊരു ഋതുവും കണ്ണിലൊരു കടലാഴവും സമ്മാനിച്ചവൾ.
അവളിപ്പോൾ പെയ്യുന്നത് മഞ്ഞുമൂടിയ കൊട്ടാരങ്ങളുടെ അകത്തളങ്ങളിലാണ്.
തീയാളുന്നത് എന്റെ ഹൃത്തിലായിരിക്കെ...
തോറ്റു പോയവർ..
നിന്നെ വിട്ടുപോകണമെന്നു എത്രമാത്രം ആഗ്രഹിക്കുന്നുവോ അതിനേക്കാളേറെ തീവ്രമായി നീയെന്റെ ഉള്ളിൽ തറച്ചുകയറുന്നു.
എല്ലാം അവസാനിപ്പിക്കാൻ ശ്രമിച്ചു തോറ്റവരാണ് നമ്മൾ. ആർദ്രമായൊരു നോട്ടം, അല്ലെങ്കിൽ മൃദുവായൊരു ചുംബനം. മഞ്ഞുമല പോലെ എല്ലാം ഉരുകിയലിയാൻ അതുമതി. ഇനി എനിക്കു നിന്നെ മറക്കാൻ കഴിയില്ലായിരിക്കും.
എല്ലാം ഇതുപോലെ തന്നെ തുടരട്ടെ... നമുക്കു നമ്മെ മടുക്കും വരെ... അല്ലെങ്കിൽ നീയോ ഞാനോ പ്രാണനറ്റ് എരിഞ്ഞുതീരും വരെ.. ഇങ്ങനെ തന്നെ തുടരട്ടെ....

Subscribe to:
Posts (Atom)