Sunday, February 11, 2018

വഴക്കിടുമ്പോഴൊക്കെ ദൂരെയൊരു തുരുത്തിൽ ഇരുട്ടിൽ ഒറ്റക്കിരിക്കുന്ന നിന്നെയെനിക്കോർമ്മ വരും. അല്ലെങ്കിൽ മഞ്ഞുവീണുമറഞ്ഞ പാതയോരത്ത് വഴിയറിയാതെ വിതുമ്പുന്ന ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെ നിന്നെ ഞാൻ സ്വപ്നം കാണും.. നിന്റെ കണ്ണുകളിലെ കലമ്പൽ മാഞ്ഞിട്ടുണ്ടാവില്ല..

വാക്കുകളിൽ ദേഷ്യം നിറച്ച് എനിക്കാരും വേണ്ടെന്ന് നീ പറയുമ്പോൾ ഞാൻ കേൾക്കുന്നത് എനിക്കാരുമില്ലെന്നു തേങ്ങുന്ന നിന്റെ മനസ്സിനെയാണ്.  വെറുപ്പു നിറച്ച നിന്റെ മുഖത്തു കാണുന്നത് സങ്കടവും പരിഭവവുമാണ്.

ഞാനുണ്ടെന്നു ചേർത്തു പിടിക്കുമ്പോൾ നിന്റെ കണ്ണിൽ പൂക്കുന്ന ആ നക്ഷത്രക്കുഞ്ഞുങ്ങളോടുള്ള പ്രണയം കാരണമാണു പെണ്ണേ  നിന്നോട് ഞാനിങ്ങനെ പിണങ്ങുന്നത്...

Pic courtesy : Google Muthassi...

1 comment:

  1. വടിയമ്മാവനും പിള്ളേച്ചനും നന്നായിട്ടുണ്ട്. ബ്ലോഗേഴ്സിന് സംഭവിച്ച അപചയം പിന്നീടുള്ള പോസ്റ്റുകളിൽ കാണാം. നല്ല രചനകൾ വീണ്ടും എഴുതക .. ആശംസകൾ

    ReplyDelete