Thursday, January 17, 2019

ചിലർ എത്ര വേഗമാണ് നമ്മളെ സ്വാധീനിക്കുന്നത്.  എന്തും നേരിടാമെന്ന നമ്മുടെ അഹങ്കാരത്തെ എത്ര നിസ്സാരമായാണ് അനിശ്ചിതത്വത്തിലേക്ക് വലിച്ചെറിയുന്നത്.  പൂമ്പാറ്റയുടെ ചിറകുകൾ നൽകി പുൽക്കൊടി തുമ്പിൽ നിന്നും  ആകാശത്തിലേക്ക് മനസ്സിനെ  പറത്തി വിടുന്നത്. 

ഒരു നിമിഷംകൊണ്ട് കണ്ണിലേക്ക് സ്വപ്നങ്ങൾ വാരിനിറച്ച് തരുന്നത്.  ഒടുവിൽ നാം പോലുമറിയാതെ നമ്മളെ മറ്റൊരാളാക്കി തീർത്തിട്ട് അവർ അപരിചിതരെപ്പോലെ കടന്നുകളയും. 

എന്നിട്ട് പറയും... "നീ വല്ലാതെ മാറിപ്പോയി... നീയിപ്പോ പഴയ ആളേ അല്ല". 

No comments:

Post a Comment